കൊല്ലം: രാമായണമാസം പ്രമാണിച്ച് തൃശൂര്‍, എറണാകുളം ജില്ലകളിലെ നാലമ്പല ദര്‍ശനം ഉള്‍പ്പടെ ഓഗസ്റ്റ് മാസത്തില്‍ നടത്തുന്ന യാത്രകളുടെ കലണ്ടര്‍ കെഎസ്ആര്‍ടിസി ജില്ലാ ബജറ്റ് ടൂറിസം സെല്‍ പ്രസിദ്ധീകരിച്ചു. പ്രധാന യാത്രകള്‍ക്കൊപ്പം ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്ര യാത്രയും ഉള്‍പ്പെടുന്നു.
തൃശൂര്‍ നാലമ്പലങ്ങളായ തൃപ്രയാര്‍, കൂടല്‍ മാണിക്യം, മൂഴിക്കുളം, പായമ്മല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന നാലമ്പല തീര്‍ഥാടനം ഓഗസ്റ്റ് 4, 7, 12, 14 എന്നീ ദിവസങ്ങളില്‍ സംഘടിപ്പിക്കും. രാത്രി എട്ടിന് തുടങ്ങി തൊട്ടടുത്ത ദിവസം വൈകുന്നേരത്തോടെ മടങ്ങി എത്തുന്ന യാത്രക്ക് 1320 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 1, 2, 6, 8, 9,15,1 6 എന്നീ ദിവസങ്ങളില്‍ നടത്തുന്ന എറണാകുളം നാലമ്പല യാത്രയില്‍ മാമലശേരി ശ്രീരാമ ക്ഷേത്രം, മേല്‍മുറി ഭരത ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണ ക്ഷേത്രം, മാമലശേരി ശത്രുഘ്ന ക്ഷേത്രം എന്നിവ ഉള്‍പ്പെടുത്തി. രാവിലെ അഞ്ചിന് ആരംഭിച്ച് രാത്രി ഒന്‍പതോടെ മടങ്ങിയെത്തുന്ന യാത്രയ്ക്ക് 750 രൂപയാണ് നിരക്ക്.
ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനം ഓഗസ്റ്റ് 1, 5,10,15,19,29 തീയതികളില്‍ ഉണ്ടാകും. പഞ്ചപാണ്ഡവരാല്‍ പ്രതിഷ്ഠിതമായ അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങള്‍ ഉള്‍പ്പെട്ട യാത്രയില്‍ പള്ളിയോട സേവാ സംഘം ഒരുക്കുന്ന വള്ളസദ്യ ഉള്‍പ്പെടെ 910 രൂപയാണ് നിരക്ക്.
തീര്‍ഥാടന യാത്രകള്‍ക്ക് പുറമേ നിരവധി വിനോദസഞ്ചാര യാത്രകളും ഒരുക്കിയിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നിന് റോസ്മല യാത്രയും, രണ്ടിന് വാഗമണ്‍, പൊന്മുടി യാത്രകളും ഉണ്ടായിരിക്കും. ഓഗസ്റ്റ് രണ്ടിന്റെ വാഗമണ്‍ യാത്ര രാവിലെ അഞ്ചിന് ആരംഭിക്കും. ഉച്ചഭക്ഷണം ഉള്‍പ്പെടെ 1020 രൂപയാണ് നിരക്ക്. പൊന്മുടി യാത്ര 2, 16 തീയതികളില്‍ നടത്തും. രാവിലെ ആറിന് ആരംഭിക്കുന്ന യാത്ര ഒന്‍പതോടെ മടങ്ങിയെത്തും. 650 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 9, 15, 22 തീയതികള്‍ മലരിക്കല്‍ ആമ്പല്‍ പാടം, സയന്‍സ് സിറ്റി, കൊച്ചരീക്കല്‍ ഗുഹ, അരീക്കല്‍ വെള്ളച്ചാട്ടം എന്നിവ ഉള്‍പ്പെടുന്ന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. നിരക്ക് 890 രൂപ. കാനന യാത്രയായ ഗവി 3, 11, 26 തീയതികളില്‍ ഉണ്ടാകും. 1750 രൂപയാണ് നിരക്ക്.
ഓഗസ്റ്റ് മാസത്തെ ഗുരുവായൂര്‍ യാത്ര അഞ്ചിന് രാത്രി എട്ടിന് ആരംഭിക്കും. ഗുരുവായൂര്‍, മമ്മിയൂര്‍, ആനക്കൊട്ടില്‍,വടക്കുംനാഥ ക്ഷേത്രം, പാറമേല്‍ക്കാവ്, അമ്പലപ്പുഴ എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു ആറിന് രാത്രി ഒന്‍പതോടെ മടങ്ങിയെത്തും. 1360 രൂപയാണ് നിരക്ക്. ഓഗസ്റ്റ് എട്ടിന് പുള്ളിക്കാനം കാഴ്ചകള്‍, മൂന്നാര്‍ എന്നിങ്ങനെ രണ്ട് യാത്രകള്‍ ഉണ്ടാകും. പുലർ ച്ചേ അഞ്ചിന് ആരംഭിച്ച് രാത്രി 10ന് മടങ്ങി എത്തുന്ന പുള്ളിക്കാനം യാത്രയില്‍ മൂലമറ്റം, കാഞ്ഞാര്‍ , തേക്കിന് കാട്, വെള്ളച്ചാട്ടം, സിനിമ റോഡ്, പുള്ളിക്കാനം പള്ളി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. 840 രൂപയാണ് നിരക്ക്. ഇല്ലിക്കല്‍ കല്ല്- ഇലവീഴാപൂഞ്ചിറ യാത്ര ഓഗസ്റ്റ് 15 ന് സംഘടിപ്പിക്കും. 820 രൂപയാണ് നിരക്ക്. ഓണക്കാല യാത്രകള്‍ ഓഗസ്റ്റ് ആദ്യവാരം പ്രസിദ്ധീകരിക്കും. അന്വേഷണങ്ങള്‍ക്ക്: 9188938523, 9995554409.